ഇപ്പോൾ ‘പാവം’ ബോ.ചെ. അകത്ത്

വാസ്തവത്തിൽ ബോ.ചെയെ ഒന്ന് വിരട്ടുക മാത്രമായിരുന്നു നടി ഹണി റോസിന്റെ ലക്ഷ്യം. അത്രകണ്ട് ഉപദ്രവമായിരുന്നു അയാൾ നടിയോട് കാട്ടിയത്
തിരുവനന്തപുരം : ബോബി ചെമ്മന്നൂര്‍ (ബോ.ചെ.) വിഷയത്തിൽ പി.വി. അൻവര്‍ എം.എൽ.എ. അടഞ്ഞ അദ്ധ്യായമാകുമോ? സൈബര്‍ ഇടത്തിൽ സജീവമാകുന്ന ചോദ്യം ഇതാണ്. ഫോറസ്റ്റ് ഓഫീസ് ഉപരോധത്തെത്തുടര്‍ന്നുണ്ടായ സംഘര്ഷത്തിൻമേൽ ചാര്‍ജ്ജ് ചെയ്ത കേസിൽ അൻവറിനെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിനെ ലേശം പ്രതിരോധത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് പെരിയ ഇരട്ടക്കൊലകേസിലെ പ്രതികൾക്ക് വിരോചിത സ്വീകരണം നൽകാൻ സി.പി.എം. നേതാക്കൻമാര് കണ്ണൂര്‍ ജയിലിന് മുന്നിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ഈ സാഹചര്യത്തിൽ മാധ്യമങ്ങളുടെ ശ്രദ്ധ ഒന്ന് തിരിച്ചുവിടേണ്ടത് സി.പി.എമ്മിന്റെ ആവശ്യമായിരുന്നു (അതായത് അൻവര്‍ അങ്ങിനെ സ്റ്റാറാകേണ്ട എന്ന മുഖ്യനും കൂട്ടരും നിനച്ചു). അത് ബോബി ചെമ്മന്നൂര്‍ എന്ന വ്യവസായിക്ക് ദോഷമായി എന്നാണ് പൊതുവിലയിരുത്തൽ.
അതായത് അൻവര്‍, പെരിയ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ബോ.ചെയെ അറസ്റ്റ് ചെയ്തത് എന്ന് സാരം. വാസ്തവത്തിൽ ബോ.ചെയെ ഒന്ന് വിരട്ടുക മാത്രമായിരുന്നു നടി ഹണി റോസിന്റെ ലക്ഷ്യം. അത്രകണ്ട് ഉപദ്രവമായിരുന്നു അയാൾ നടിയോട് കാട്ടിയത്. ഏറി വന്നാൽ ബോ.ചെയുടെ സൈബര്പടയാളികളെ ഒന്ന് അകത്തിടണം. അതിനപ്പുറത്തേയ്ക്കൊന്നും അവര്‍ ലക്ഷ്യമിട്ടിരുന്നില്ല. ബോബിയെപ്പോലെ ഒരു വമ്പനെ പൂട്ടാൻ തന്നെ കൊണ്ട് സാധിക്കില്ല എന്നതായിരുന്നു അവരുടെ ചിന്ത. എന്നാൽ ഹണിയുടെ പരാതി കാര്യമായി ഏറ്റെടുത്താൽ മാധ്യമങ്ങൾക്ക് മുന്നിൽ പുതിയ അജണ്ട സെറ്റ് ചെയ്യാനാകുമെന്ന് തത്പരക്ഷികൾ കരുതി. വാസ്തവത്തിൽ അത് തന്നെയാണ് ബോബിക്ക് കുരുക്കായി മാറിയത് എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിക്കുന്നത്. ഏതായാലും ഉര്‍വ്വശീശാപം ഉപകാരമായി എന്നും ചിലര്‍ ബോബിയുടെ അറസ്റ്റിനെ വിലയിരുത്തുന്നു.
Photo Courtesy - Google











